June 2016

ബിരിയാണിക്കൊതി!

ഒരു ഹോട്ടൽ എങ്ങനെയുണ്ട് എന്നറിയാൻ ആപ്പുകളൊന്നും നോക്കാതെ അവിടെ നിന്ന് ചിക്കൻ ബിരിയാണി ഓർഡർ ചെയ്ത് കഴിച്ചുനോക്കുന്ന ആളാണോ നിങ്ങൾ? നിങ്ങൾ ബിരിയാണിപ്ലേറ്റ് മുന്നിൽ വച്ച് ഒരു ഉരുള എടുക്കുമ്പോഴേക്കും അഭ്യുദയകാംക്ഷികൾ എന്ന വ്യാജേന കൊളസ്ട്രോൾ/അസൂയ ബാധിതരായ കൂട്ടുകാർ “ബിരിയാണി ആരോഗ്യത്തിന് ഹാനികരം” എന്ന് പറഞ്ഞ് നിങ്ങളുടെ ഉത്സാഹം കെടുത്താറുണ്ടോ? എങ്കിൽ, തുടർന്ന് വായിക്കുക, സന്തോഷിക്കുക!

Kopiko

കോപ്പിക്കോ

“എന്റെ പോക്കറ്റിൽ ഒരു കോപ്പിക്കോയും ഒരു പിച്ചിക്കോയും ഉണ്ടായിരുന്നു…” എന്റെ ആറ് വയസ്സുകാരി മോൾ ഓടിവന്നിട്ട് പറയുന്ന കഥയാണ്!

IMAX screen

ഐമാക്സ് പുരാണം

വർഷം 2000 ഹൗ സ്റ്റഫ് വർക്സ് എന്ന സൈറ്റിലാണ് ആദ്യമായി ഏറ്റവും വലിയ ചലച്ചിത്രാനുഭവം തരുന്ന IMAX സംവിധാനത്തെപ്പറ്റി വായിക്കുന്നത്. ഇതെങ്ങനെയും ലോകാവസാനത്തിന് മുമ്പ് കാണണം എന്നായിരുന്നു കോളേജ്കുമാരനായിരുന്ന എന്റെ ആഗ്രഹം (രണ്ടായിരാമാണ്ടിൽ ലോകാവസാനം ഉണ്ടാകുമെന്നൊരു വ്യാപക പ്രചരണം അക്കാലത്ത് ഉണ്ടായിരുന്നു).

ഞങ്ങടെ മെട്രോ!

കൊച്ചി മെട്രോയുടെ ഗുണങ്ങൾ: വെയിലും മഴേം കൊള്ളാതെ സ്കൂട്ടറും ബൈക്കും ഓടിക്കാം! അഡ്രസ് പറയുമ്പം പില്ലർ നമ്പർ കൂടിച്ചേർക്കാം! ഉദാ. “3763 നമ്പർ തൂണിന്റെ ഓപ്പസിറ്റാണ് വാളങ്കോട്ടിൽ ടെക്സ്റ്റൈൽസ്!”

പള്ളിയിലെ മണിയടി!

ഞായറാഴ്ചയായതുകൊണ്ട് രാവിലെ എട്ടരയ്ക്ക് തന്നെ പള്ളിയിൽ പോയി. തെറ്റിദ്ധരിക്കണ്ട. സേവ്യർ കുർബാന കഴിഞ്ഞ് വരുന്നതുവരെ ഒരു മണിക്കൂർ വിജനമായ റോഡിൽ, പരിചയമില്ലാത്ത നാട്ടിൽ നിൽക്കണ്ടല്ലോ എന്ന് വിചാരിച്ചാ ഞാനും പള്ളിയിൽ കയറിയത്. അല്ലാതെ മതം മാറ്റമൊന്നും ഉണ്ടായിട്ടില്ല.

“പച്ചക്കാക്കാ”

പലർക്കുമറിയാമെന്ന് തോന്നുന്നു, ഞാനൊരു ഉപ്പു സോഡാ പ്രേമിയാണെന്ന്. എന്റെ തലവെട്ടം കണ്ടാൽ ഇഞ്ചിനീരും ചേർത്ത് ഉപ്പു സോഡാ നാരങ്ങാവെള്ളം റെഡിയാക്കി വെക്കുന്ന രണ്ട് കടകൾ ദേവൻകുളങ്ങരയിലും ഒരെണ്ണം ലുലു മാളിന്റെ ഓപ്പസിറ്റും ഉണ്ട്!

മോർ വിഷു!

“ചേട്ടാ, രണ്ട് പായ്ക്കറ്റ് പാല്!” രാവിലെ പത്തരയ്ക്ക്, അതും വിഷുവിന്, പാല് വാങ്ങാൻ വന്നവനെ ശരിക്കൊന്ന് കാണാൻ ‘ദേവി ബേക്കറി’യിലെ ചേട്ടൻ കണ്ണടയെടുത്ത് മൂക്കിൽ ഫിറ്റ് ചെയ്തു. “പാലില്ല. എല്ലാം പായസമാക്കി. ഉച്ചക്ക് കടയടക്കും. നാളയേ തുറക്കൂ.”