പണ്ട് പണ്ട്, വനവാസത്തിന് ഒരു കാട്ടാളനും കാട്ടാളത്തിയും ഇപ്പോ “ഉണ്ടപ്ളാവ് സിറ്റി” എന്ന് പുകൾപെറ്റ തൊടുപുഴയിലെ ഭൂവിഭാഗത്തിലെത്തി. പെട്ടെന്ന് കാട്ടാളത്തി ഒരു പ്ലാവ് സ്പോട്ട് ചെയ്തു. അതിൽ നിറയെ നല്ല പഴുത്ത ഉണ്ടച്ചക്കകൾ.
“ഹായ്!”
കാട്ടാളൻ “ബെറ്റർ ഹാഫി”ന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ – കല്യാണ സൗഗന്ധികം കഥ പോലെ – പ്ളാവിൽ പൊത്തിപ്പിടിച്ച് കയറി.
പിന്നെ, ചരിത്രകാരന്മാരുടെ ഇടയിൽ രണ്ട് അഭിപ്രായമാണുള്ളത്.
ചിലർ പറയുന്നു, ആദ്യം ചക്ക വീണു; പിന്നെ കാട്ടാളൻ വീണു എന്ന്.
മറ്റുള്ളവർ പറയുന്നു, കാട്ടാളൻ ആദ്യം ഗ്രാവിറ്റി മൂലം താഴെയെത്തി, പിന്നെ ചക്ക വീണു എന്ന്.എന്തായാലും രണ്ടാളും വീണു!
– ഐതിഹ്യമാല, പേജ് 12345678, സെക്കന്റ് പാരഗ്രാഫ്
ഉണ്ടച്ചക്കയും “ഉണ്ടാകൃതി”യുള്ള കാട്ടാളനും വീണ ആ പ്ലാവിൻചോടാണ് പിൽക്കാലത്ത് ഈ ലേഖകന്റെ ജന്മത്താൽ അനുഗൃഹീതമായ “ഉണ്ടപ്ളാവ് സിറ്റി.”
ഉണ്ടച്ചക്കകളുടെ ആ പ്ളാവ് ഇന്നില്ല. അത് നിന്നിരുന്ന പറമ്പ് പ്രശസ്ത സിനിമാനടൻ ആസിഫ് അലിയുടെ തറവാട് വകയാണ്. അതായത്, ഞങ്ങൾ നൈബേഴ്സ് ആണ്!
😎
നിയമപ്രകാരമുള്ള മുന്നറിയിപ്പ്
ഞാൻ ഉപജീവനാർത്ഥം എറണാകുളത്ത് താമസിക്കുന്നതിനാൽ ഈ ബ്ലോഗിലെ സംഭവങ്ങൾ മിക്കതും ഇടപ്പള്ളിയിലും കാക്കനാടും പരിസരപ്രദേശങ്ങളിലുമാണ് നടക്കുന്നത്. ചെറിയ ആത്മകഥാംശമുണ്ടെങ്കിലും ഇതിലെ എല്ലാ കഥകളും ഫിക്ഷനാണ്! 😉
എന്തേലും പറയാനുണ്ടോ?
നിങ്ങളുടെ അഭിപ്രായങ്ങൾ, വിമർശനങ്ങൾ, “ഗോബാക്ക് ” വിളികൾ എന്നിവ എന്നെ അറിയിക്കാം. വിലാസം:
പ്രതികരണം,
C/o സ്റ്റേഷൻ ഡയറക്ടർ,
ഉണ്ടപ്ലാവ് സിറ്റി 685 585.
ചക്കയ്ക്ക് ഈമെയിൽ അയക്കാം:
Chakka(അറ്റ്)Undaplav(ഡോട്ട്)com
ഉണ്ടപ്ലാവ് ട്വിറ്ററിലും ഉണ്ട്!
@Undaplav
എല്ലാ പേജിലും കമന്റാനുള്ള സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. ഉപയോഗിക്കുമല്ലോ?
😊