കോപ്പിക്കോ

“എന്റെ പോക്കറ്റിൽ ഒരു കോപ്പിക്കോയും ഒരു പിച്ചിക്കോയും ഉണ്ടായിരുന്നു…”

എന്റെ ആറ് വയസ്സുകാരി മോൾ ഓടിവന്നിട്ട് പറയുന്ന കഥയാണ്!

“ഞാൻ ഒരു ബ്രിഡ്ജിന് മുകളിൽ കൂടി ഓടിയപ്പം കോപ്പിക്കോ താഴെ വെള്ളത്തിൽ വീണു. ഇനി എന്റെ കയ്യിൽ എന്താ ബാക്കിയുള്ളത്?”

“പിച്ചിക്കോ!”

കയ്യിൽ സൂചി കുത്തുന്ന വേദന! എന്റെ കണ്ണ് നിറഞ്ഞ് പോയി. എന്നെ നല്ലൊരു പിച്ചും പിച്ചി മോൾ ഓടിപ്പോയി!

ദാണ്ടെ, അപ്പുറത്ത് മോളുടെ അമ്മയും എന്നെപ്പോലെ കയ്യും തിരുമ്മി, കണ്ണിൽ വെള്ളവും നിറച്ച് നിൽപ്പുണ്ട്!

Kopiko
KOPIKO toffee

കോപ്പിക്കോ മിഠായിക്കാരോട് ഉടനേ തന്നെ ‘പിച്ചിക്കോ’ എന്ന പേരിൽ പുതിയ മിഠായി ഉണ്ടാക്കാൻ അഭ്യർഥിച്ചുകൊണ്ട് ഞാനൊരു ഈമെയിൽ അയച്ചിട്ടുണ്ട്.

😇