“സുന്ദരാ…”

Happy New Year!
Happy New Year!

എത്ര നല്ല സുഹൃത്തുക്കളാണ് എനിക്കുള്ളത്!

“നിഷ്കളങ്കത തുളുമ്പുന്നു…”
“ഇലക്ഷന് നിന്നായിരുന്നോ ഇദ്ദേഹം!!?? 🤔”
“ആ shirt സ്വന്തമായി design ചെയ്തതാണോ? ഒന്നും മനസ്സിലായില്ല… 😛”

“അസൂയപ്പെട്ടിട്ടു കാര്യമില്ല. ഈ പ്രായത്തിലും എന്താ ഒരു തലയെടുപ്പ്, എന്താ ഒരു ഫാഷന്‍ സെന്‍സ്… (അനസേ, ഒരു പക്ഷേ ഞാന്‍ ആക്കിയതാണെന്നു നിനക്കു തോന്നിയേക്കാം, അതു സ്വാഭാവികം മാത്രം. പക്ഷേ, അങ്ങിനെയല്ലാട്ടോ…)”

ഒരൽപ്പം ചരിത്രം

2006 ജൂൺ മാസം

സൗത്ത് കൊറിയയിൽവെച്ച്, കടലയും കൊറിച്ച്, കൊറിയക്കാരോടൊപ്പം വേൾഡ് കപ്പ് ഫുട്ബോൾ വലിയ പ്രൊജക്ടർ സ്ക്രീനിൽ, HDയിൽ, കാണാൻ ഭാഗ്യം ലഭിച്ചയാളാണ് ഞാൻ. എന്റെ ഓൺസെറ്റ് ജീവിതാഭിലാഷം എന്നത് ഒരു ക്യാമറ വാങ്ങുക എന്നതായിരുന്നു. ടോഗോയെ സൗത്ത് കൊറിയ ആദ്യ മത്സരത്തിൽ തോൽപിച്ചപ്പോൾ പല കൊറിയൻ ഓൺലൈൻ ഇ-കൊമേഴ്‌സ് സൈറ്റുകളും നല്ല ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചു.

അഞ്ചാറ് ദിവസങ്ങൾക്ക് ശേഷം പഹയന്മാർ ഫ്രാൻസിനെ സമനിലയിൽ തളച്ചു. എങ്ങും ആഘോഷം! കൂടുതൽ ഓൺലൈൻ ഡിസ്കൗണ്ടുകൾ. അധികം ഭാഗ്യപരീക്ഷണത്തിന് നിൽക്കാതെ Olympus SP-500UZ ഞാൻ 40% ഡിസ്കൗണ്ടിൽ സ്വന്തമാക്കി. അടുത്ത ഫുട്ബോൾ കളി അവർ തോക്കുകയും വിലകളെല്ലാം പഴയത് പോലെ തിരിച്ച് കൂടുകയും ചെയ്തു.

Anas K A 2006
Circa 2006

ഇതാണ് ആ ക്യാമറയിൽ എടുത്ത എന്റെ ‘സീരിയസ്’ പടം. Orkut, Gmail, Yahoo, WordPress… എല്ലാത്തിലും ഇതായിരുന്നു എന്റെ പ്രൊഫൈൽ പിക്. ഇതിന്റെ ഒരു ‘പച്ച മനുഷ്യൻ’ വേർഷനും ഞാനുപയോഗിച്ചിരുന്നു.

Anas K A 2006 Green
‘പച്ച മനുഷ്യൻ’

‘Hulk’ (2003) സിനിമയുടെ ഇൻഫ്ളുവൻസാകാനാണ് സാധ്യത.

2010 പുഞ്ചിരി?

Anas K A 2010
Circa 2010

ഏത് മാസമാണ് എന്ന് കൃത്യം ഓർമ്മയില്ലെങ്കിലും ഉണ്ടപ്ളാവ് സിറ്റി വീട്ടിൽവെച്ച് എന്റെ അനിയച്ചാർ പുള്ളിയുടെ പുതിയ SLR ക്യാമറയിൽ ഞാൻ എന്റെ തീരെച്ചെറിയ മോളെ കയ്യിൽപിടിച്ച്നിൽക്കുന്ന ഒരു ഫോട്ടോ എടുത്തിരുന്നു. വളരെച്ചെറിയ ഒരു മന്ദഹാസം മുഖത്തുള്ളതിനാൽ പിന്നെ വർഷങ്ങളോളം ഈ ഫോട്ടോയായി സോഷ്യൽ മീഡിയകളിൽ എന്റെ മുഖം.

2015 പാൽച്ചിരി!

Anas K A 2015
Circa 2015

എന്റെ പ്രിയസുഹൃത്ത് അമലാണ് ഈ ഫോട്ടോ ഒരു ‘ടീം പിക്ചർ’ ആവശ്യാർത്ഥം പുള്ളിയുടെ SLRൽ എടുക്കുന്നത്. ഒരു പക്ഷേ നിങ്ങളെല്ലാവരും കണ്ടിരിക്കുന്ന എന്റെ ഫോട്ടോയും ഇതാണ് – എന്റെ എല്ലാ സോഷ്യൽ മീഡിയകളിലും ഈ “പല്ലിളി” പോപ്പുലറായി വർഷങ്ങളായി നിൽക്കുകയാണ്.

2020 ഡിസംബർ: പുതിയ മുഖം!

ഓൺലൈൻ ഡിസൈൻ പ്രഭാഷണങ്ങൾ നടത്താറുള്ള ഞാൻ ഞെട്ടലോടെ ആ സത്യം മനസ്സിലാക്കി. പോസ്റ്ററിൽ കാണുന്ന എന്റെ “പാൽച്ചിരി” ഫോട്ടോയും സൂമിൽ വരുന്ന ഞാനും തമ്മിൽ ഒരു സാദൃശ്യവുമില്ല! പരിപാടിയിൽ പങ്കെടുക്കുന്നവർ പലരും ഒരു സുന്ദരകില്ലാഡിയെ പ്രതീക്ഷിച്ചിട്ട് കിട്ടുന്നതോ? – കണ്ണട വെച്ച്, തല നരച്ച ഒരു തടിയനെ!

ഇനി ഏത്ര നാൾ ഈ 5 വർഷം പഴയ, യുവത്വമുള്ള ഫോട്ടോയും വെച്ചിരിക്കാൻ പറ്റും? അങ്ങനെയാണ് കഴിഞ്ഞദിവസം എന്റെ പാവം മോട്ടോ G5S ഫോണിൽ, ട്രൈപ്പോഡ് വെച്ച്, പുത്തൻ പുതിയ ഛായാഗ്രഹണം ഞാൻതന്നെ നടത്തിയത്.

Anas K A 2021
2021 മുതൽ…

ഇനി നിങ്ങളിങ്ങനെയാണ് എന്നെക്കാണാൻ പോകുന്നത് – മേക്കപ്പൊന്നും ഇട്ടിട്ടില്ലെങ്കിലും ഫോട്ടോഷോപ്പിൽ Brightness-Contast, Color Balance, Vibrance, Unsharp Mask എല്ലാം ‘അക്കോഡിംഗ് ടു ടേസ്റ്റ്’ ചേർത്തിട്ടുണ്ട്!

ഉം… വെളുത്തുവരുന്നുണ്ട്!

പതിനഞ്ച് വർഷങ്ങളിലെ ഡാർവിൻ പരിണാമസിദ്ധാന്തത്തിന് പറ്റിയ തെളിവ്!

Anaska over the years
മേക്കപ്പിന്റെ പരിധി! Courtesy: Adobe Photoshop

നിഷാന്തേ, ഞാൻ മറന്നില്ലാട്ടോ…

Anaska 2018
Circa 2018

2018ൽ എന്റെ സുഹൃത്ത് നിഷാന്ത് പദ്മനാഭൻ ഒരു മാഗസിന് വേണ്ടി വരച്ച എന്റെ ഒരു ചിത്രമാണിത്. ഒന്നു രണ്ട് അവസരങ്ങളിൽ എന്റെ ‘ലിമിറ്റഡ് എഡിഷൻ പ്രൊഫൈൽ പിക്’ ഇതായിരുന്നു.

പുതിയ തുടക്കം

എല്ലാവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഒരു 2021 ആശംസിക്കുന്നു. ദൈവാനുഗ്രഹം നമുക്കെല്ലാം പുതുവർഷത്തിൽ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

🙂