സാഞ്ചോസും ഹുണ്ടായിയും

കോമഡി ഉത്സവം മിഥുന്റെ ‘സാൻ ഹൊസെ‘ വീഡിയോ കണ്ടിരുന്നോ? ഞാനും ‘San Jose’ അങ്ങനെ പറഞ്ഞിട്ടുണ്ട്. നല്ലവരാരോ തിരുത്തിത്തന്നു.

ഇതിലും വലിയ അബദ്ധം എനിക്ക് പറ്റിയിട്ടുണ്ട്. കുറേ വർഷങ്ങളായി ഞാൻ ‘Yosemite’ ഉച്ചരിച്ചിരുന്നത് തെറ്റിച്ചാണ്.

തെറ്റ് മനസ്സിലായത് ഈ അടുത്താ – നമ്മുടെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഞാൻ വായിക്കുന്നതു പേലെ “യോസെമൈറ്റ്” National Park എന്ന് വായിച്ചു. അവിടുത്തെ നാട്ടുകാരും മീഡിയക്കാരും പുള്ളിയെ എടുത്തലക്കി. അമേരിക്കൻ പേര് വായിക്കാൻ അമേരിക്കൻ പ്രസിഡന്റിന് അറിയില്ല — ‘മേക് അമേരിക്ക ഗ്രേറ്റ് എഗൈൻ!’

OS X Yosemite Desktop
OS X Yosemite Desktop

എനിക്കും “Yosemite” എങ്ങനെ വായിക്കണം എന്ന് മനസ്സിലായി — ‘യോസെമിറ്റി!’ MacOSൻറെ ഒരു വേർഷൻ Yosemite എന്നാണ് അറിയപ്പെട്ടിരുന്നത്. അതാണ് ഈ പേര് ഞാൻ തെറ്റിച്ച് പറയേണ്ടിവന്നത്. അല്ലാതെ നാഷണൽ പാർക്കും ഞാനുമായി ഒരു ബന്ധവുമില്ല.

പണ്ട് ഒരു പ്രൊജക്ടിന് കൊറിയേൽ രണ്ട് തവണ പോയി, അന്നാണ് Hyundai-ടെ ശരിക്കും വിളിപ്പേര് മനസ്സിലായത് — ‘ഹണ്ടേയ്.’ വണ്ടിക്കമ്പനി അവരുടെ ചെറ്യേ ബിസിനസാണ്. കപ്പലുപണി, ബാങ്ക്… തുടങ്ങി ലവന്മാർക്കില്ലാത്ത ബിസിനസില്ല. അവർ അവിടത്തെ ഒരു “ജബലാ“ണ് (Chaebol – മിഡിൽ ഈസ്റ്റ് അറബിക്കാർ ക്ഷമിക്കുക) – Samsung, LG പോലെ.

തിരിച്ച് വന്ന് ‘ഹണ്ടേയ്’ സാൻട്രോ വാങ്ങിയെന്ന് കൂട്ടുകാരോട് പറഞ്ഞപ്പോൾ മുതൽ കളിയാക്കലുകൾ. തൽഫലമായി അവിടേമില്ല, ഇവിടേമില്ല എന്ന രീതിയിൽ ”ഹ്യുണ്ടേ” എന്ന് ഞാൻ പറയാൻ തുടങ്ങി. (ഹോ, എല്ലാരേം പറ്റിച്ചു!)

Kona
Tucson (ഇത് വായിക്കാനറിയാമോ? താഴെ കമന്റിട്!)
Santa Fe
Palisade…
ഈ ഹണ്ടേയ് മോഡൽ പേരുകൾ എല്ലാം അമേരിക്കൻ സ്ഥലപ്പേരുകളാണത്രേ!

എന്നാണോ “TATA കല്പറ്റ“യും “Mahindra മാന്തുക“യുമൊക്കെ നിരത്തിലറങ്ങുക? 🤔