
പലർക്കുമറിയാമെന്ന് തോന്നുന്നു, ഞാനൊരു ഉപ്പു സോഡാ പ്രേമിയാണെന്ന്. എന്റെ തലവെട്ടം കണ്ടാൽ ഇഞ്ചിനീരും ചേർത്ത് ഉപ്പു സോഡാ നാരങ്ങാവെള്ളം റെഡിയാക്കി വെക്കുന്ന രണ്ട് കടകൾ ദേവൻകുളങ്ങരയിലും ഒരെണ്ണം ലുലു മാളിന്റെ ഓപ്പസിറ്റും ഉണ്ട്!
ഈസ്റ്ററിന് തലേന്ന് രാത്രി, ഒരു എട്ടുമണിയായിക്കാണും. മാർജിൻഫ്രീയിൽ നിന്ന് 6 നാരങ്ങേം മേടിച്ച് അടയ്ക്കാൻ തുടങ്ങുകയായിരുന്ന ഒരു ബേക്കറീൽകേറി “രണ്ട് ലിറ്ററിന്റെ സോഡയുണ്ടോ?” എന്ന് ഞാൻ ചോദിച്ചു.
‘ബേക്കറി മുതലാളി’ച്ചേച്ചി ഒന്നരേടെ ഒരു ബാഗ്പൈപ്പർ ക്ലബ് സോഡ “ഇത് പോരേ?” എന്നും പറഞ്ഞ് എടുത്ത് തന്നു. അവർ 30 രൂപ വാങ്ങി ഒരു കൂടിൽ അത് പാക്ക് ചെയ്തിട്ട്, “ഈസ്റ്റർ ആഘോഷിക്കാൻ പോകുകയാ, അല്ലേ? ഹാപ്പി ഈസ്റ്റർ!” എന്ന് കള്ളച്ചിരിയോടെ, എന്നോട് ഒരു ഡയലോഗ്!
ഞാനൊരു നിമിഷം സ്റ്റക്കായിപ്പോയി.
“ചേച്ചീ, ഞാനാ ടൈപ്പല്ല; നല്ല ‘പച്ചക്കാക്കാ’യാ! സോഡാ വാങ്ങിയത് നാരങ്ങാ വെള്ളത്തിനാ. ‘ദ്രാവകം’ എനിക്ക് ഹറാമാ!”
ഇതൊക്കെ പറയണമെന്നുണ്ടായിരുന്നു; പക്ഷേ പറഞ്ഞില്ല. അവരെ കടയടയ്ക്കാൻ അനുവദിച്ച് ഞാൻ കൂടുമായി അവിടന്നിറങ്ങി.
പുല്ല്! ഉടനേ തന്നെ വീട്ടിൽ ഒരു സോഡാമേക്കർ വാങ്ങണം! 😳
“ഹാപ്പി ഈസ്റ്റർ!” 😊
അയ്യോ, പാവം കാക്കാ!
അതേയതെ! പാവം!
And, did you buy a Sodamaker finally?
As always, market research is going on… Probably there will be price discount during Onam. The wait is on…
Make a more new posts please 🙂