പള്ളിയിലെ മണിയടി!
ഞായറാഴ്ചയായതുകൊണ്ട് രാവിലെ എട്ടരയ്ക്ക് തന്നെ പള്ളിയിൽ പോയി. തെറ്റിദ്ധരിക്കണ്ട. സേവ്യർ കുർബാന കഴിഞ്ഞ് വരുന്നതുവരെ ഒരു മണിക്കൂർ വിജനമായ റോഡിൽ, പരിചയമില്ലാത്ത നാട്ടിൽ നിൽക്കണ്ടല്ലോ എന്ന് വിചാരിച്ചാ ഞാനും പള്ളിയിൽ കയറിയത്. അല്ലാതെ മതം മാറ്റമൊന്നും ഉണ്ടായിട്ടില്ല.