More

മോർ വിഷു!

“ചേട്ടാ, രണ്ട് പായ്ക്കറ്റ് പാല്!” രാവിലെ പത്തരയ്ക്ക്, അതും വിഷുവിന്, പാല് വാങ്ങാൻ വന്നവനെ ശരിക്കൊന്ന് കാണാൻ ‘ദേവി ബേക്കറി’യിലെ ചേട്ടൻ കണ്ണടയെടുത്ത് മൂക്കിൽ ഫിറ്റ് ചെയ്തു. “പാലില്ല. എല്ലാം പായസമാക്കി. ഉച്ചക്ക് കടയടക്കും. നാളയേ തുറക്കൂ.”